തിരുവനന്തപുരം: 2019ലെ പൊതു അവധി ദിവസങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി ദിവസങ്ങള്‍ 16 ആണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. മാര്‍ച്ച് 12ന് അയ്യ വൈകുണ്ഠസ്വാമി ജയന്തിയും സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ്മ ദിനവുമാണവ. അവധികളിൽ അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്.
അവധി ദിവസങ്ങള്‍: ഇവയാണ്
ജനുവരി രണ്ട്- മന്നം ജയന്തി, ജനുവരി 26- റിപ്പബ്ലിക് ദിനം, മാര്‍ച്ച് നാല്- ശിവരാത്രി, ഏപ്രില്‍ 15-വിഷു, ഏപ്രില്‍ 18- പെസഹാ വ്യാഴം, ഏപ്രില്‍ 19- ദുഖവെളളി, മേയ് ഒന്ന്- മേയ് ദിനം, ജൂണ്‍ അഞ്ച്- ഈദുല്‍ ഫിത്തര്‍ (റംസാന്‍), ജൂലായ് 31- കര്‍ക്കടക വാവ്, ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 23- ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ ഒന്‍പത്- മുഹറം, സെപ്റ്റംബര്‍ 10-ഒന്നാം ഓണം, സെപ്റ്റംബര്‍ 11- തിരുവോണം, സെപ്റ്റംബര്‍ 12- മൂന്നാം ഓണം, സെപ്റ്റംബര്‍ 13-ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 21- ശ്രീനാരായണ ഗുരു സമാധി ദിനം, ഒക്ടോബര്‍ രണ്ട്- ഗാന്ധി ജയന്തി, ഒക്ടോബര്‍ ഏഴ്- മഹാനവമി, ഒക്ടോബര്‍ എട്ട്- വിജയദശമി, ഡിസംബര്‍ 25- ക്രിസ്മസ്.
അംബേദ്കര്‍ ജയന്തി-ഏപ്രില്‍ 14, ഈസ്റ്റര്‍- ഏപ്രില്‍ 21, ബക്രീദ്- ഓഗസ്റ്റ് 11, ദീപാവലി- ഒക്ടോബര്‍ 27 എന്നിവയാണ് ഞായറാഴ്ച വരുന്ന പൊതു അവധി ദിവസങ്ങള്‍. നവംബര്‍ ഒന്‍പതിനുള്ള നബിദിന അവധി രണ്ടാം ശനിയാണ്.
Post Your Comments