Latest NewsKerala

നാട്ടുകാരെ ഭയപ്പെടുത്തി ഭൂമിക്കടിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദം

റാന്നി : നാട്ടുകാരെ ഭയപ്പെടുത്തി ഭൂമിക്കടിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദം. റാന്നിയില്‍ വീടിനു സമീപം പുറമെ കാണാത്ത വിധത്തില്‍ വെള്ളമൊഴുകുന്നതു പോലെ ശബ്ദം കേള്‍ക്കുന്നത് ആശങ്കയ്ക്കിടയാക്കി. ജിയോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നു ജിയളോജിസ്റ്റുകളെത്തി പരിശോധിച്ചു. വീട്ടുകാരോടു മാറി താമസിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട കുമ്പളത്താമണ്‍ കവലയ്ക്കു സമീപം ശ്രീശൈലം ബി.ആര്‍. പ്രസാദിന്റെ വീട്ടിലാണ് സംഭവം.

വീടിന്റെ പിന്നില്‍ നിന്ന് 10 അടിയോളം അകലെയാണ് ജാറില്‍ നിന്നു വെള്ളമൊഴിക്കുന്നതു പോലെ ശബ്ദം കേള്‍ക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വീട്ടുകാരിത് അറിഞ്ഞത്. അഗ്‌നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞ് തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍ സേനയുമായി ബന്ധപ്പെട്ടു. അവരാണ് വീട്ടുകാരെ തല്‍ക്കാലം മാറ്റി താമസിപ്പിക്കാന്‍ തഹസില്‍ദാരോടു നിര്‍ദേശിച്ചത്.

പിന്നീട് സീനിയര്‍ ജിയളോജിസ്റ്റ് ഹിഗാസ് ബഷീര്‍, ജിയളോജിസ്റ്റ് സൗവിക് ആചാര്യ എന്നിവരെത്തി പരിശോധന നടത്തി. ഉറവയില്‍ നിന്നു വെള്ളമൊഴുകുന്നതു പോലുള്ള ശബ്ദമാണു കേള്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു. സ്ഥലത്തെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തി. ശബ്ദം റിക്കോര്‍ഡ് ചെയ്തു. അവ തിരുവനന്തപുരത്തെ ഓഫിസിലേക്കു കൈമാറിയെന്ന് ഹിഗാസ് പറഞ്ഞു. പരിശോധന ഫലം വീട്ടുകാരെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button