വാഷിംഗ്ടണ്‍: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. യുഎസില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ ഇലക്‌ട്രിക് റെന്റല്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടുള്ള രണ്ടാമത്തെ മരണമാണിത്. ഈ മാസം ടെക്‌സസില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് 24 വയസുകാരന്‍ മരിച്ചിരുന്നു.
Post Your Comments