Latest NewsInternational

തുര്‍ക്കിയിലെ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് പുതിയ പേര്; ‘മാല്‍കം എക്‌സ് അവന്യു’

2020 ഓടെയാവും അങ്കാറയിലെ യു.എസ് എംബസി നിര്‍മ്മാണം പൂര്‍ത്തിയാക്കുക

അങ്കാറ: തുര്‍ക്കിയിലെ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവ് ഇനി മുതല്‍ ‘മാല്‍കം എക്‌സ് അവന്യു’ എന്നറിയപ്പെടും. തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ പേര് മാറ്റം. അമേരിക്കയിലെ മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു മാല്‍കം എക്‌സ്.

2020 ഓടെയാവും അങ്കാറയിലെ യു.എസ് എംബസി നിര്‍മ്മാണം പൂര്‍ത്തിയാക്കുക. അമേരിക്കയുടെ വംശീയ നിലപാടിനും മറ്റുമെതിരായ മനോവികാരം വളര്‍ത്താനാണ് ചരിത്രത്തിലെ നിര്‍ണായക വ്യക്തിത്വമായ മാല്‍കം എക്‌സിന്റെ നാമകരണത്തിലൂടെ തുര്‍ക്കിയുടെ നീക്കമെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു.

‘അങ്കാറയിലൂടെ അദ്ദേഹത്തിന്റെ പേര് എന്നും ജീവിച്ചിരിക്കും’ എന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഉര്‍ദുഗാന്റെ ഔദ്യോഗിക വക്താവായ ഇബ്രാഹീം കാലിന്‍ ആണ് പേര് മാറ്റം സൂചിപ്പിച്ച് ആദ്യം ട്വിറ്ററിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ മാസത്തെ ന്യൂയോര്‍ക്ക് സന്ദര്‍ശത്തിനത്തിനിടയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മാല്‍കം എക്‌സിന്റെ പെണ്‍മക്കളെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button