ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിന് നല്ല കാലമല്ലെന്ന് തോന്നുന്നു. വിമര്‍ശനങ്ങള്‍ വരുന്ന വഴിയറിയാതെ കുരുങ്ങുകയാണ് സിദ്ദു. ഇപ്പോളിതാ ബിജെപിയില്‍ നിന്നും വിമര്‍ശനം വന്നിരിക്കുന്നു. പാകിസ്താനെ ഇഷ്ടപെടുന്ന സിദ്ദു ഇമ്രാന്‍ഖാന്റെ മന്ത്രി സഭയില്‍ ചേരണമെന്നാണ് ബിജെപി വക്താവ് സംപിത് പാത്രയുടെ ഉപദേശം. പാകിസ്താനിലെ കസൗലിയിലെ ആഘോഷത്തില്‍ സിദ്ദു പങ്കെടുത്തിരുന്നു. ഇതില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു സംപിത് പിത്രയുടെ ഉപദേശം. പാകിസ്താനോടുള്ള അദ്ദേഹം കാണിക്കുന്ന സ്നേഹം കാണുമ്പോള്‍ ഈ ഉപദേശം നല്‍കാനാണ് തോന്നുന്നത്. എപ്പോഴും പാകിസ്താനുമായി ബന്ധപ്പെട്ടിരിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു സംപിത് പാത്ര ആരോപിച്ചു.
Post Your Comments