Latest NewsBusiness

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 42 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം സെന്‍സെക്സ് 42 പോയിന്റ് താഴ്ന്നു. എച്ച്പിസിഎല്‍, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

സെന്‍സെക്സ് 42 പോയിന്റ് താഴ്ന്ന് 34690ലും നിഫ്റ്റി 21 പോയിന്റ് നഷ്ടത്തില്‍ 10451ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഐടിസി, ടിസിഎസ്, ഇന്‍ഫോസിസ്,റിലയന്‍സ്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിഎസ്ഇയിലെ 995 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 668 ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button