കൊച്ചി : യുവനടി അർച്ചന പദ്മിനിയുടെ ആരോപണത്തിൽ പ്രൊഡക്ഷൻ അസിസിറ്റന്റ് ഷെറിൻ സ്റാൻലിയെ അനിശ്ചിതകാലത്തേക്ക് ഫെഫ്ക സസ്‌പെൻഡ് ചെയ്തു. ഇയാളെ തിരിച്ചെടുത്ത പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ബാദുഷ അടക്കമുള്ളവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. അതോടൊപ്പം തന്നെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റിനെയും സെക്രട്ടിയെയും വിളിച്ച് വരുത്തി ഫെഫ്ക വിശദീകരണം തേടി. മമ്മൂട്ടിയുടെ ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷെറിൻ സ്റാൻലി തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് പ്രൊഡക്ഷൻ യൂണിയനും ഫെഫ്‌കയും നടപടിയെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വനിതാ സിനിമാ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു അർച്ചനാ പദ്മിനിയുടെ വെളിപ്പെടുത്തൽ. ഇതിനെതിരെ ഫെഫ്‌കയ്ക്ക് പരാതി നൽകിയിരുന്നു.സംവിധായകൻ ബി.ഉണ്ണികൃഷ്ണനാണ് പരാതി സ്വീകരിച്ചത്. സിബി മലയിൽ, സോഹൻ സിനുലാൽ തുടങ്ങിയവർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സിനിമയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ തന്നോട് മോശമായി പെരുമാറിയ ആൾ ഇപ്പോഴും സിനിമയിൽ സജീവമാണെന്നും അർച്ചന അന്ന് പറഞ്ഞിരുന്നു.
Post Your Comments