KeralaLatest News

റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂടുന്നു; നടപടി റേഷൻ വ്യാപാരികളുടെ വേതന വർധനയ്ക്ക്

കിലോയ്ക്ക് 2 രൂപ വീതം കൂട്ടാനാണ് നിർദേശം

തിരുവനന്തപുരം: റേഷനും വില കൂട്ടുന്നു, വ്യാപാരികളുടെ വേതന വർധനക്കാണ് നടപടി. റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാൻ ധനവകുപ്പാണ് നിർദേശം നൽകിയത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാൻ ഫയൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു.

റേഷൻ വ്യാപാരികളുടെ വേതന വർധനയ്ക്കായി 80 കോടി രൂപ വേണമെന്നു ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടു. ധനവകുപ്പ് ആദ്യം മൗനം പാലിച്ചെങ്കിലും വ്യാപാരി സംഘടനകളുടെ സമ്മർദത്തിനൊടുവിൽ ഭക്ഷ്യധാന്യ വിലവർധന നിർദേശിക്കുകയായിരുന്നു

(നീല, വെള്ള കാർഡ്) 40 ലക്ഷം പേർക്കുള്ള റേഷൻ സാധനങ്ങൾക്കു കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിപ്പിക്കാനാണു നിർദേശം. നീല കാർഡിലെ ഓരോ അംഗത്തിനും മാസം രണ്ടു കിലോഗ്രാം അരിയാണു നൽകുന്നത്. ഓരോ കാർഡിനും മൂന്നു കിലോ ആട്ടയും ലഭിക്കും. വെള്ള കാർഡിനു മാസം നാലു കിലോ അരിയും മൂന്നു കിലോ ആട്ടയും ഉണ്ട്. ആട്ടയ്ക്ക് ഇപ്പോൾ കിലോഗ്രാമിനു 16 രൂപയാണ് ഈടാക്കുന്നത്. അരിക്കും ആട്ടയ്ക്കും കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിക്കും.

കൂടാതെ രോഗികളോ യാത്ര ചെയ്യാനാകാത്തവരോ ആണെങ്കിൽ അവർക്കു റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കി.

https://youtu.be/sQxT-MlxGgc

shortlink

Related Articles

Post Your Comments

Related Articles


Back to top button