Bikes & ScootersLatest News

പുതിയ രൂപത്തിൽ ഭാവത്തിൽ ; വിപണി കീഴടക്കാൻ ടിവിഎസ് വീഗോ വീണ്ടുമെത്തുന്നു

ഹോണ്ട ആക്ടീവയാണ് പുതിയ വീഗോയുടെ പ്രധാന എതിരാളി.

പുതിയ രൂപത്തിലും ഭാവത്തിലും വിപണി കീഴടക്കാൻ ടിവിഎസ് വീഗോ വീണ്ടുമെത്തുന്നു. ഗ്രാഫിക്‌സ് ഡിസൈനുകൾ ഉൾപ്പെടെയുള്ള പുത്തന്‍ നിറം,പാസിങ് സ്വിച്ച്, റെഡ് സ്റ്റിച്ചിങ് നല്‍കിയിട്ടുള്ള ഡുവല്‍ ടോണ്‍ സീറ്റ്, 10 ലിറ്റര്‍ യൂട്ടിലിറ്റ് ബോക്‌സ്, മെയിന്റനന്‍സ് ഫ്രീ ബാറ്ററി, അലോയി വീല്‍ തുടങ്ങിയ ഫീച്ചറുകളാണ് പ്രധാന പ്രത്യേകതകൾ.

TVS-Wego

പഴയ 110 സിസി എന്‍ജിനാണ് എട്ട് ബിഎച്ച്പി കരുത്തും എട്ട് എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് വി-മാറ്റിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലെത്തുന്ന വീഗോയ്ക്ക് കരുത്തു പകരുന്നത്. റെഡ്,ബ്ലു, ഗ്രോ, ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ പുറത്തിറക്കുന്ന വീഗോയ്ക് 53027 രൂപയാണ് എക്‌സ്‌ഷോറൂം വില. ഹോണ്ട ആക്ടീവയാണ് പുതിയ വിഗോയുടെ പ്രധാന എതിരാളി. എന്നാല്‍, ആക്ടീവയെക്കാള്‍ ഇന്ധന ക്ഷമതയും കരുത്തും കൂടുതലുണ്ടെന്നും വില കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button