ന്യൂ ഡൽഹി : ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നു യുവതി പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നത് സംഭവവുമായി ബന്ധപെട്ടു ബിര്‍ജു (25) വിനോദ് കുമാര്‍ (31) എന്നിവരെ അറസ്റ്റ് ചെയ്തു.
ഒഫീസ് വിട്ട് മടങ്ങവെ യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകര്‍ യുവതിയെ കാറിൽ കയറ്റി.ശേഷം യക്ക് മരുന്ന് ചേര്‍ന്ന ശീതള പാനീയം യുവതിക്ക് നല്കി. ബോധാവസ്ഥയിലായ യുവതിയെ ഇവര്‍ സ്വന്തം ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ബോധം തെളിഞ്ഞപ്പോൾ യുവതി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറയുകയും ലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. പൊലീസ് യുവതിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് വ്യക്തമായിട്ടുണ്ട്.
Post Your Comments