ന്യൂഡല്‍ഹി: മീ ടൂ ആരോപണവുമായി ബന്ധപെട്ടു മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെ കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് മാനനഷ്ടക്കേസ് നല്‍കിയത്. മീ ടൂ കാന്പയിനിലൂടെ ആദ്യം പ്രിയാ രമണിയാണ് അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് രമണി ട്വീറ്ററിലൂടെ 1997 നടന്ന സംഭവം പരാമർശിച്ച് കൊണ്ടായിരുന്നു അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ശേഷം 14 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തു വന്നു. സിഎന്‍എന്‍ റിപ്പോര്‍ട്ടറായ മജ്ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയാണ് എറ്റവുമൊടുവില്‍ ആരോപണമുന്നയിച്ചത്. ഞായറാഴ്ച നൈജീരിയന്‍ സന്ദര്‍ശനം മതിയാക്കി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ അക്ബര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments