അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന കരുതുന്ന സൗത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ പ്രീമിയം ശ്രേണിയിലുള്ള കാറുകള്‍ മാത്രമായിരിക്കും പുറത്തിറക്കുക എന്ന് റിപ്പോർട്ട്. ഭാരിച്ച ഉത്പാദന ചിലവ് പരിഗണിച്ച് ചെറുകാറുകളുടെ ശ്രേണിയിലേക്ക് വാഹനം എത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
ചെറുകാറുകളുടെ വിപണിയില്‍ മാരുതിയുടെ വാഹനങ്ങളോട് മത്സരിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ടാണ് പ്രീമിയം കാറുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്ബനി തീരുമാനിച്ചിരിക്കുന്നതെന്നും കിയ ഇന്ത്യയുടെ മേധാവി പറയുന്നു. എസ്‌യുവിയിലൂടെ ആദ്യമെത്തുന്ന കിയ, പിന്നാലെ ഫോര്‍ മീറ്റര്‍ സെഡാനും പുറത്തിറക്കുമെന്നാണ് വിവരം. എസ്പി2 എന്ന് കോഡ് നമ്ബര്‍ നല്‍കിയിരിക്കുന്ന കിയയുടെ ആദ്യ എസ്‌യുവി 2019 പകുതിയോടെ നിരത്തിലെത്തും. ഇതിനു പിന്നാലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന പ്രീമിയം സെഡാനും എത്തിക്കുമെങ്കിലും രാജ്യന്തര വിപണിയിലുള്ള കിയ മോഡലുകള്‍ എത്തിക്കില്ലെന്നാണ് വിവരം.
Post Your Comments