വാഷിങ്ടണ്‍: അതിവേഗത്തില്‍ കാഴ്ചയുടെ ഓരോ ഏടും ഒപ്പിയെടുക്കാന്‍ കഴിവുള്ള ക്യാമറവികസിപ്പിച്ചെടുത്തിരിക്കുകയാണ് യു.എസിലെ കാലിഫോര്‍ണ്ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍. സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങളാണ് ക്യാമറ പകര്‍ത്തുന്നത്. പ്രകാശം വിവിധ പദാര്‍ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച ഗവേഷണത്തില്‍ ഇത് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.
ക്യാമറ എടുക്കുന്ന ചിത്രങ്ങള്‍ അതേ വേഗത്തിലും സൂക്ഷ്മതയിലും സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. കംപ്രസ്ഡ് അള്‍ട്രാഫാസ്റ്റ് ഫൊട്ടോഗ്രഫി (കപ്) സംവിധാനത്തില്‍ അള്‍ട്രാസൗണ്ട്, ലേസര്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നത്.കൂടാതെ സാങ്കേതിക വിദ്യ ഏറെ പ്രയോഡനപ്പെടുത്തി നിര്‍മ്മിക്കുന്ന ക്യാമറ ആധുനിക ചികിത്സാ രംഗത്ത് പ്രയോജനപ്പെടുത്താനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
Post Your Comments