CinemaMollywoodEntertainment

ഫഹദ് ഫാസിലിന്‍റെ ഡേറ്റ് ഫാസിലിന് ലഭിച്ചിട്ടില്ല; കാരണം ഇതാണ്

ഒരിക്കലും എന്നോട് അദ്ദേഹം ഡേറ്റ് ചോദിച്ചിട്ടില്ല, എന്നെ വച്ചൊരു സിനിമ ചെയ്യണമെന്ന പ്ലാന്‍ ഒന്നും വാപ്പയ്ക്ക് ഉണ്ടായിട്ടില്ല

മലയാള സിനിമയില്‍ ഇരുത്തം വന്ന പ്രകടനവുമായി ഫഹദ് ഫാസില്‍ മിന്നിക്കത്തുമ്പോള്‍ എന്ത് കൊണ്ട് തന്റെ പിതാവ് ഫാസിലുമായി  താന്‍ ഒരു  ചെയ്യുന്നില്ലെന്ന ചോദ്യം പൊതുവേ ഫഹദിന് നേരെ ഉയര്‍ന്നേക്കാം. ഫാസില്‍, ഫഹദ് ഫാസിലിന്‍റെ ഡേറ്റ് ചോദിച്ചിട്ടുണ്ടോ? എന്നൊരു ടിവി ചാനല്‍ അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ഫഹദിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഒരിക്കലും എന്നോട് അദ്ദേഹം ഡേറ്റ് ചോദിച്ചിട്ടില്ല, എന്നെ വച്ചൊരു സിനിമ ചെയ്യണമെന്ന പ്ലാന്‍ ഒന്നും ബാപ്പയ്ക്ക് ഉണ്ടായിട്ടില്ല, അങ്ങനെയൊരു തിരക്കഥ വാപ്പയ്ക്ക് ലഭിച്ചിട്ടുമില്ല,അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല’.

“ഇനി ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞാല്‍ വാപ്പയ്ക്ക് വേറെ പണിയില്ലേ എന്ന് ഫഹദ് ചോദിക്കുമോ”? എന്ന അവതാരകന്റെ രസകരമായ ചോദ്യത്തിനും ഫഹദ് തനത് ശൈലിയില്‍ മറുപടി നല്‍കി.

‘ഏയ്‌ അങ്ങനെ ഒരിക്കലും ചോദിക്കില്ല, വേറെ ഒരാള്‍ അങ്ങനെ ചോദിക്കുമ്പോള്‍ വാപ്പ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ ഒരു സിനിമയില്‍ അവനെ എങ്ങനെ പ്രസ്ന്റ്റ് ചെയ്യണമെന്ന് എനിക്കറിയില്ല, ഫഹദ് ഫാസിലിന്റെ ഡേറ്റ് ആര്‍ക്കും ഓപ്പണ്‍ ആണ് , എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥയാണേല്‍ തീര്‍ച്ചയായും ഞാന്‍ ആര്‍ക്കൊപ്പം വേണേലും വര്‍ക്ക് ചെയ്യും, സ്ഥിരമായി ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍’, ഫഹദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button