Latest NewsIndia

ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ കഷണ്ടി വരുമോ? പഠന റിപ്പോര്‍ട്ട് ഇങ്ങനെ

ദീര്‍ഘകാലം ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മുടി കൊഴിയുമെന്നതില്‍ വല്ല വാസ്തവവും ഉണ്ടോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്.

നല്ല കാറ്റൊക്കെ കൊണ്ട് ഇരുചക്ര വാഹനത്തില്‍ ദിവസവും യാത്ര. അത് പലര്‍ക്കും ഒരു വല്ലാത്ത സുഖമാണ്. സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും. എന്നാല്‍ വണ്ടി ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കുക എന്ന് പറഞ്ഞാല്‍ ഒരല്‍പം മടി കാണിക്കുന്നവരാണ് പലരും. ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കരുതെന്നാണ് നിയമത്തെ തെറ്റിക്കുന്ന നല്ലൊരു വിഭാഗം പേര്‍ പറയുന്ന മുടന്തന്‍ ന്യായമാണ് ഹെല്‍മെറ്റ് വെച്ചാല്‍ കഷണ്ടി വരുമെന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദീര്‍ഘകാലം ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മുടി കൊഴിയുമെന്നതില്‍ വല്ല വാസ്തവവും ഉണ്ടോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്.

മുടി കൊഴിയുന്നതിന് പലരും പറയുന്നു ഈ ഹെല്‍മെറ്റ് ന്യായീകരണത്തിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഹെല്‍മെറ്റ് ധരിക്കുന്നത് മാത്രമല്ല തൊപ്പി, തലയില്‍ വെയ്ക്കുന്ന മറ്റ് ആക്സസറികള്‍ എന്നിവ മൂലം മുടി കൊഴിയുകയോ, കഷണ്ടി ഉണ്ടാവുകയോചെയ്യുന്നില്ലെന്നാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധരും, വിദഗ്ധരായ ഡെര്‍മാറ്റോളജിസ്റ്റുകളും വ്യക്തമാക്കുന്നത്.

ഹെല്‍മെറ്റും, മറ്റും ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ ശരിയായ വായു കടക്കാതെ മുടി കൊഴിച്ചില്‍ സംഭവിക്കുന്നുവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ മുടിക്കാവശ്യമായ ഓക്സിജന്‍ രക്തത്തില്‍ നിന്നുമാണ് അവ എടുക്കുക. അതുകൊണ്ട് തന്നെ കൂടുതല്‍ ഇറുക്കമേറിയ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് വഴി ഈ രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നതിലൂടെയാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്.

വൃത്തിയില്ലാത്തതും പഴകിയ ഹെല്‍മെറ്റുകളും, തൊപ്പികളും ഉപയോഗിക്കുന്നത് തലയോട്ടിയില്‍ ഇന്‍ഫെക്ഷണ് ഉണ്ടാകാനും ഇതുവഴി മുടികൊഴിച്ചില്‍ വര്‍ദ്ധിക്കാനും കാരണമാകാം. ഹെല്‍മെറ്റ് തലയില്‍ വെയ്ക്കുന്നതും, അഴിക്കുന്നതും പതിയെ വേണം, അല്ലെങ്കില്‍ മുടി വലിഞ്ഞ് കൊഴിയാന്‍ ഇടയാകും. വൃത്തിയില്ലാത്ത ഹെല്‍മെറ്റും മറ്റ് ആക്സസറികളും ഉപേക്ഷിക്കാം. ടവല്‍ പോലുള്ളവ ഉപയോഗിച്ച ശേഷം ഹെല്‍മെറ്റ് വെയ്ക്കുന്നതും മുടി കൊഴിയുന്നത് തടയാന്‍ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button