മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവരെ വലയിലാക്കാന്‍ ആദായനികുതി വകുപ്പ് . ഇത്തരത്തില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചത്. ഡാറ്റ അനലിറ്റിക്‌സ് വഴി കണ്ടെത്തിയ നിക്ഷേപകര്‍ക്കാണ് നോട്ടീസ് അയയ്ക്കുന്നത്. നിക്ഷേപിച്ച തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നികുതിവകുപ്പ് നോട്ടീസ് അയയ്ക്കുന്നത്.
ബിനാമി നിയമ പ്രകാരം അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ചയാളും ഒരേപോലെ കുറ്റക്കാരാണ്. ഇരുവര്‍ക്കുമെതിരെ നടപടി ഉണ്ടാകും.ബാങ്കില്‍ നിക്ഷേപിച്ചതോടെ പലരും കള്ളപ്പണം വെളിപ്പിച്ചു എന്ന പ്രതിപക്ഷ ആരോപണം നുണയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബാങ്കുകളില്‍ എത്തിയ നിക്ഷേപം അവര്‍ സ്വീകരിച്ചു. അത് കള്ളപ്പണമാണോ എന്ന് കണ്ടെത്തേണ്ടത് ആദായ നികുതി വകുപ്പാണ്. അവര്‍ ആ നടപടികള്‍ തുടരുകയായിരുന്നു.
വന്‍ തോതില്‍ കള്ളപ്പണം ബാങ്കിലെത്തിയിരുന്നുവെന്നാണ് നിഗമനം. ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതോടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍. നോട്ട് അസാധുവാക്കല്‍ ഇതോടെ പൂര്‍ണമായ ലക്ഷ്യത്തിലെത്തുകയും ചെയ്യും. ഈയാഴ്ചതന്നെ പലര്‍ക്കും നോട്ടീസ് ലഭിക്കുമെന്നും തുടര്‍ന്നുള്ള ആഴ്ചകളിലും നോട്ടീസ് അയയ്ക്കല്‍ തുടരുമെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments