കോഴിക്കോട്: സവര്‍ണ ഗൂഢശക്തികള്‍ക്കെതിരെ തെരുവില്‍ സമരത്തിനിറങ്ങുമെന്ന് സി.കെ.ജാനു . പട്ടികജാതി-വര്‍ഗ്ഗത്തിന്റെ സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധവും പട്ടിക വിഭാഗത്തോടുള്ള വെല്ലുവിളിയുമാണെന്ന് ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ സി.കെ. ജാനു.
കുരുവട്ടൂര്‍ പഞ്ചായത്ത് പട്ടികജാതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംവരണ അട്ടിമറിക്കെതിരെ നടത്തിയ പൊതുയോഗവും പ്രതിഷേധ സദസ്സും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംവരണം ആരുടെയും ഔദാര്യമല്ലെന്നും പട്ടിക വിഭാഗം ജനതയുടെ ഭരണഘടനാപരമായ അവകാശമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Post Your Comments