Latest NewsMollywood

ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറയാന്‍ കഴിയുമോ? വിവാദത്തിന് തിരികൊളുത്തി നടന്‍ മഹേഷ്

മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഒരു സിനിമ നിര്‍മ്മിച്ച്, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി: വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റ ആരോപണത്തിന് മറുപടിയുമായി നടന്‍ മഹേഷ്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറയാന്‍ കഴിയുമോ എന്ന് മഹേഷ് ചോദിച്ചു. ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നില്‍ക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല. സംഘടനയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഇവരാരും ഭാഗമായിട്ടില്ല.

മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഒരു സിനിമ നിര്‍മ്മിച്ച്, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന മാദ്ധ്യമ ചര്‍ച്ചയിലായിരുന്നു മഹേഷിന്റെ പരാമര്‍ശം. നടന്‍ ദിലീപ് നിര്‍മ്മിച്ച ‘ട്വന്റി 20’ എന്ന ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു മഹേഷ് ഇക്കാര്യം ഉന്നയിച്ചത്.

പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിച്ച് തന്റെ സമയം നഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അവര്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയും ചെയ്തു. അതേസമയം സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ തങ്ങള്‍ ചോദ്യം ചോദിക്കാന്‍ പാടില്ലെന്നാണോയെന്നായിരുന്നു പാര്‍വതിയുടെ മറു ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button