KeralaLatest News

‘അമ്മ’യ്ക്കെതിരെ തിരിഞ്ഞ് ഡബ്ളിയു.സി.സി; കുറ്റാരോപിതന്‍ അകത്തും ഇര പുറത്തും

ഇരയ്ക്ക് വേണ്ട പിന്തുണ കുറ്റാരോപിതനാണ് ലഭിക്കുന്നതെന്ന്

കൊച്ചി: ‘അമ്മ’യ്ക്കെതിരെ തിരിഞ്ഞ് ഡബ്ളിയു.സി.സി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് താരസംഘടനയായ അമ്മ സ്വീകരിച്ചിരിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച്‌ സംഘടനയില്‍ നേതൃമാറ്റം ആവശ്യപ്പെടുമെന്നും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ളിയു.സി.സി) പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനിതാഅംഗങ്ങളായ രേവതി, പദ്മപ്രിയ, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്താസമ്മേളനം. പീഡനത്തിനിരയായ സഹപ്രവര്‍ത്തകയ്ക്ക് സംഘടനയില്‍ നിന്ന് നീതി കിട്ടിയില്ല. ലോകത്തെവിടെയും മീ ടൂ മൂവ്മെന്റ് നടക്കും മുമ്ബ് തന്നെ തങ്ങളുടെ സഹപ്രവര്‍ത്തക സ്വന്തം ദുരനുഭവം വിളിച്ചുപറഞ്ഞു.

ഡബ്ളിയു.സി.സി എന്ന സംഘടനയ്ക്കും തുടക്കമിട്ടു. എന്നിട്ടും നീതി കിട്ടുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ മീ ടൂ വെളിപ്പെടുത്തലുകളില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടികളുണ്ടാകുന്നതാണ് കണ്ടത്. ഇവിടെയോ? അമ്മയില്‍ നടക്കുന്നത് നാടകങ്ങളാണ്. വാക്കുപാലിക്കാതെ നേതൃത്വം അപമാനിച്ചു. അടുത്ത നീക്കമെന്തെന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ വ്യക്തി അകത്തും ഇര പുറത്തും നില്‍ക്കുന്ന സംഘടനയാണ് അമ്മ. ഇരയ്ക്ക് വേണ്ട പിന്തുണ കുറ്റാരോപിതനാണ് ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഡബ്ളിയു.സി.സി അംഗങ്ങളായ അഞ്ജലി മേനോന്‍, രമ്യ നമ്ബീശന്‍, റിമാ കല്ലിംഗല്‍, ദീദി ദാമോദരന്‍, ബീന പോള്‍, സജിത മഠത്തില്‍, ദിവ്യപ്രഭ, അര്‍ച്ചന പദ്മിനി, സംഗീത തുടങ്ങിയവരും മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button