തിരുവനന്തപുരം: സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുതെന്ന് പിണറായി വിജയന് താക്കീത് നല്കി സുരേഷ് ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ ജില്ലാ പര്യടനം ആറ്റിങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്ന് അഡ്വ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല സംരക്ഷണ യാത്ര ചരിത്രപരമായ സമരമാണ്.
ഈ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പിണറായി വിജയന് വിചാരിച്ചാല്‍ സാധിക്കില്ലെന്ന് ശ്രീധരന് പിള്ള പറഞ്ഞു. വൈകുന്നേരം കഴക്കൂട്ടത്ത് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഒ രാജഗോപാല്‍ എം എല്‍ എ ഉള്‍പ്പടെ ഉള്ളവര്‍ പങ്കെടുക്കും. ഈ മാസം പത്താം തീയതി പന്തളത്തുനിന്ന് ആരംഭിച്ച യാത്ര നാളെ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പങ്കെടുക്കും.
Post Your Comments