റിയാദ്: കാലാവധി കഴിഞ്ഞ റീ എൻട്രി വീസ സാധുതയുള്ളതാക്കുന്നതിന് ഫീസ് ഏർപ്പെടുത്തി. നാട്ടിൽ പോയി ആറു മാസത്തിനകം തിരിച്ചെത്താത്തവർക്ക് ഇനി 100 റിയാൽ നൽകിയാൽ മാത്രമേ റീ എൻട്രി സാധ്യമാകുകയുള്ളൂ. കൂടാതെ വൈകുന്ന ഓരോ മാസത്തിനും 100 റിയാൽ എന്ന കണക്കിൽ അടയ്ക്കേണ്ടിവരും. ഇഖാമയിൽ ശേഷിക്കുന്ന കാലാവധിക്കേ റീ എൻട്രി നീട്ടി നൽകൂ. കുറഞ്ഞത് ഒരു മാസമെങ്കിലും കാലാവധിയില്ലാത്ത ഇഖാമക്കാർക്ക് റീ എൻട്രി കിട്ടുക പ്രയാസമാണെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments