Latest NewsQatar

വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്‌ത്‌ ഖത്തർ

ദോഹയില്‍ പുതുതായി ആരംഭിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലേക്കാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്‍കാനൊരുങ്ങി ഖത്തർ. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദോഹയില്‍ പുതുതായി ആരംഭിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലേക്കാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലയില്‍ നിക്ഷേപകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് ഫണ്ട് വിനിയോഗിക്കുക.

ഫ്രീ സോണുകളിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനായി ഖത്തറിലെ ലിസ്റ്റഡ് കമ്പനികളുടെ ഗ്രൂപ്പിന് രൂപം നല്‍കും. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ കമ്പനികള്‍ക്ക് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button