Latest NewsIndia

പ്രിൻസിപ്പലിനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച്‌ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം അകത്ത് കടന്നത്.

ബെംഗളൂരു : പ്രിൻസിപ്പലിനെ 20തോളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച്‌ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ദസറഹള്ളിയിലെ ഹവനൂര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗനാഥാണ് (60) കൊല്ലപ്പെട്ടത്. ഞായറാഴ്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ശേഷം അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു.
സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം അകത്ത് കടന്നത്.

പിന്നീട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമി സംഘത്തിലൊരാളെ പൊലീസ് പിടികൂടി. പൊലീസ് സംഘത്തെ അക്രമിക്കാന്‍ ശ്രമിച്ചതിനാല്‍ വെടിവച്ചാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തരാകാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button