മംഗളൂരു : പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിനിടെ മൂന്നു വയസ്സുകാരനെ കാണാതായി. തിരച്ചിലിനിടെ സമീപത്തെ കാട്ടില്‍ നിന്നു കണ്ടെത്തി.ഗോളിക്കട്ടെ കുക്കെപ്പദവിലെ വിലെ രഘു-പ്രശാന്തി ദമ്പതികളുടെ മകന്‍ പ്രശ്വികിനെയാണു കാണാതായത്. രാത്രി പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണു വൈകിട്ട് വീട്ടു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.
വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലും കുട്ടിയെ കിട്ടിയില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെയാണു രാത്രി 10ന് വീടിനടുത്ത കാട്ടില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കാട്ടില്‍ 200 മീറ്റര്‍ ഉള്ളിലായിരുന്നു കുട്ടി. ഇതുവരെ തനിച്ചു വീടിനു പുറത്തിറങ്ങാത്ത കുട്ടി എങ്ങനെ കാട്ടിലെത്തി എന്നതു ദുരൂഹമായി തുടരുകയാണ്. കുഞ്ഞിനെ തിരിച്ചുകിട്ടിയതോടെ ഇരട്ടി സന്തോഷത്തില്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് ജന്മദിനം ആഘോഷിച്ചു.
Post Your Comments