ദില്ലി: ദില്ലിയില്‍ മലയാളി വീട്ടമ്മയ്ക്കും മകനും ഭര്‍തൃവീട്ടുകാരുടെ മര്‍ദനമേറ്റു. ജീവനാംശം ആവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ സ്വദേശിയായ ഭര്‍ത്താവിന്റെ വീടിന് മുമ്ബില്‍ ധര്‍ണ്ണയിരുന്ന കോഴിക്കോട് സ്വദേശിയായ ഷൈനിയേയും മകനേയുമാണ് ആക്രമിച്ചത്. ഭര്‍ത്താവ് വിജേന്ദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷൈനി ആരോപിച്ചു. കോഴിക്കോട് സ്വദേശിയായ ഷൈനി 22 വര്‍ഷം മുമ്ബാണ് ദില്ലി സ്വദേശിയായ വിജേന്ദറിനെ കല്യാണം കഴിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിജേന്ദര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്തോടെ ഷൈനിയും ഏകമകനും വഴിയാധാരമായി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷൈനിയേയും മകനേയും അംഗീകരിക്കുന്നില്ല. മകന്റെ എഞ്ചിനിയറിംങ്ങ് പഠനം നിലച്ചു. വാടക വീട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാമെന്ന് അവസ്ഥ.
ഇതേ തുടര്‍ന്നാണ് ജീവനാംശം ആവശ്യപ്പെട്ട് ഷൈനിയും മകനും കോടതിയെ സമീപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഷൈനിയേയും മകനേയും ഒപ്പമുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തക ദീപാ മനോജിനേയും ഭര്‍ത്തൃ വീട്ടുകാര്‍ ആക്രമിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിജേന്ദറിനെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിച്ചിരുന്നു. ഇക്കാര്യം ഷൈനി അറിഞ്ഞത് വളരെ വൈകിയാണ്. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷൈനി പറഞ്ഞു.
Post Your Comments