KeralaLatest News

ജനവാസ മേഖലയിൽ പുലി വിളയാട്ടം; വളർത്തു നായയെ കടിച്ച് കൊന്നു

ഗേറ്റില്‍ കെട്ടിയിരുന്ന നായയെ ഗേറ്റ് പൊളിച്ചാണ് പുലി പിടിച്ചത്

പുനലൂർ: ജനവാസ മേഖലയിൽ പുലി ശല്യം രൂക്ഷം. വളർത്തുനായയെ പുലി കടിച്ച് കൊന്നു. ഇടമണ്‍ ചിറ്റാലക്കേട് വാഴക്കല്‍ വീട്ടില്‍ ബഞ്ചമിന്‍ വര്‍ഗീസിന്റെ വളര്‍ത്തുനായയൊണ് പുലി പിടിച്ചത്.

വീട്ടുമുറ്റത്തെ ഗേറ്റില്‍ കെട്ടിയിരുന്ന നായയെ ഗേറ്റ് പൊളിച്ചാണ് പിടിച്ചു തിന്നത്. പുലര്‍ച്ചെ വീട്ടുടമയാണ് ഗേറ്റ് പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്. പഞ്ചായത്തില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്ന് സ്ഥലങ്ങളിലാണ് പുലിയുടെ ശല്യമുണ്ടായത്.
രണ്ട് ദിവസം മുമ്പ് കുറവന്‍താവളത്ത് ഇറങ്ങിയ പുലി വിജയന്‍പിള്ള എന്നയാളുടെ പശുക്കിടാവിനെ കടിച്ച് കൊന്നിരുന്നു.

കൂടാതെ ഇടമണ്‍-34 ല്‍ ഇറങ്ങിയ പുലിയെ കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപ്പെട്ടിരുന്നു. ജനവാസ മേഖലയില്‍ പോലും പുലി ഇറങ്ങിയതോടെ ഇടമണ്‍ നിവാസികള്‍ കടുത്ത ഭീതിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button