അങ്കാറ: സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനത്തിൽ നിലപാട് വ്യക്തമാക്കി ജർമ്മനിയും യുകെയും. സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ തുര്‍ക്കിയും സൗദി അറേബ്യയും വിശ്വാസയോഗ്യമായ രീതിയില്‍ അന്വേഷണം വേണമെന്നാണ് ജി സെവന്‍ രാജ്യങ്ങളായ ജര്‍മനിയും യു.കെയും ഫ്രാന്‍സും ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നാണ് മൂന്ന് രാജ്യങ്ങളുടേയും നിലപാട്.
സംഭവത്തിൽ ”സത്യം പുറത്ത് വരാന്‍ കൃത്യമായ അന്വേഷണം വേണം. ജമാലിന്റെ തിരോധാനത്തിന്റെ ഉത്തരവാദി ആരാണെന്നു കണ്ടെത്തേണ്ടതുണ്ട്. അതിന് നിലവിലുള്ള അന്വേഷണം പോരാ”. മൂന്ന് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.
കേസിൽ സൗദി ഭരണകൂടം അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും തുര്‍ക്കിയും സൗദിയും ഒരുമിച്ച് അന്വേഷിക്കണം പൂര്‍ത്തിയാക്കണമെന്നും മൂന്ന് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച പത്രപ്രവര്‍ത്തകൻ ജമാലിനെ കാണാതാകുന്നത്. കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ മരണപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ സംഘം പറഞ്ഞെങ്കിലും ഇതിന് മതിവായ തെളിവില്ല.
Post Your Comments