ഋഷികേശ്: ഗംഗാ നദീ ശുചീകരണത്തിനായി നിരാഹാരാമനുഷ്ഠിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകനെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാല്‍ദാസ് എന്ന സന്യാസിയെയാണ് ഋഷികേശിൽ എയിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുന്‍പ് ശുദ്ധ ഗംഗയ്ക്കായി നിരാഹാരം ചെയ്തിരുന്ന ജി.ഡി.അഗര്‍വാള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സാമൂഹ്യ പ്രവര്‍ത്തകനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഗംഗാ നദീതടത്തിലെ ഖനനത്തിനെതിരെ ഋഷികേശിലെ ഗംഗാ നദീതടത്തില്‍ ജൂണ്‍ 24 മുതല്‍ ഗോപാല്‍ ദാസ് സമരത്തിലായിരുന്നെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് ഹത്വാള്‍ പറഞ്ഞു.
Post Your Comments