തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം എങ്ങുമെത്താതെ പോകുന്നു. പ്രളയത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാത്തതിനാൽ പുതിയ കൃഷിയിറക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകര്‍. വിള ഇൻഷുറൻസ് എടുത്തവർക്കും ആനുകൂല്യം കിട്ടിയിട്ടില്ല.
ദുരിതബാധിതകര്‍ക്ക് ആശ്വാസമെത്തിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 1683 കോടി രൂപ. നഷ്ടപരിഹാര വിതരണത്തിന് പണം തടസമല്ലെന്ന് ധനവകുപ്പും സഹായം ഉടനെന്ന് കൃഷിവകുപ്പും ആവര്‍ത്തിക്കുമ്പോള്‍ പാടങ്ങളില്‍ നെടുവീര്‍പ്പുയരുകയാണ്.
Post Your Comments