KeralaLatest News

ഗുണമേൻമയുളള ഉണക്കമീൻ വിപണിയിൽ എത്തിക്കാനുറച്ച് ഫിഷറീസ് വകുപ്പ്

മൽസ്യത്തൊഴിലാളി സ്ത്രീകളുടെ സംരംഭക ഗ്രൂപ്പുകളാണ് ഉണക്കമീൻ തയ്യാറാക്കുക

കൊച്ചി: മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നായ ഉണക്കമീൻ ഇനി വൃത്തിയോടെ. ഗുണമേൻമയുളള ഉണക്കമീൻ ഫിഷറീസ് വകുപ്പാണ് വിപണിയിലെത്തിക്കുന്നത്. മൽസ്യത്തൊഴിലാളി സ്ത്രീകളുടെ സംരംഭക ഗ്രൂപ്പുകളിൽ തയാറാക്കിയ ആറ് തരം ഉണക്കമീനുകളാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തുക.

ഉണക്കമീനുകളുടെ വിപണനോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. ചെമ്മീൻ, മുള്ളൻ, സ്രാവ്, കടൽവരാൽ, നങ്ക്, കൊഴുവ എന്നിങ്ങനെ ആറ് തരം ഉണക്കമീനുകൾ. ഒമ്പത് തീരദേശ ജില്ലകളിലെ 145 തീരമൈത്രി സംരംഭക ഗ്രൂപ്പുകളാണ് ഇത് തയാറാക്കുന്നത്. വിപണിയിലെത്തിക്കുന്നതാകട്ടെ ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫും.

shortlink

Related Articles

Post Your Comments

Related Articles


Back to top button