Latest NewsGulf

ദുബായിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി

പരീക്ഷണഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ നിശ്ചിത റൂട്ടുകളിൽ കൂടിയാകും ഡ്രൈവറില്ലാ ടാക്സിയുടെ സഞ്ചാരം

ദുബായ്: ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. ദുബായ് സിലിക്കൺ ഒയാസിസിന്റെയും ഡി.ജി. വേൾഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകൽപന ചെയ്തത്. പരീക്ഷണഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ നിശ്ചിത റൂട്ടുകളിൽ കൂടിയാകും ഡ്രൈവറില്ലാ ടാക്സിയുടെ സഞ്ചാരം. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെൻസറുകളും ക്യാമറകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം വിവിധ സ്മാർട്ട് സംരംഭങ്ങൾക്കും സേവനങ്ങൾക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്സ് സാങ്കേതിക വാരത്തിൽ പ്രദർശിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ മാതർ അൽ തായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button