ദുബായ്: യുഎഇ നിയമത്തിൽ ഭേദഗതി വരുത്തി, യു.എ.ഇ സൈബർ കുറ്റവാളികളെ നാടുകടത്താനുള്ള നിയമത്തിൽ ഭേദഗതി വരുത്തി. ഇന്റർനെറ്റ് വഴി ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ എന്നിവയ്ക്കു ജയിൽവാസമോ നാടുകടത്തലോ നിർബന്ധിത ശിക്ഷയായി നടപ്പാക്കില്ലെന്നാണ് ഭേദഗതി.
എന്നാൽ കുറ്റവാളിയെ സമൂഹമാധ്യമം ഉപയോഗിക്കുന്നതിൽനിന്നു കോടതി തീരുമാനിക്കുന്ന നിശ്ചിത കാലയളവിലേക്കു വിലക്കുകയോ നിരീക്ഷണം ഏർപ്പെടുത്തുകയോ ചെയ്യാം.
കൂടാതെ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പലർക്കും ഇതൊരു ആശ്വാസകരമായ ഭേദഗതിയാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിയമഭേദഗതി വരുത്തിയതിലൂടെ നാടുകടത്തൽ, ജയിൽശിക്ഷ എന്നിവ ജഡ്ജിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്നതായി. മുൻപ് അങ്ങനെയായിരുന്നില്ല. ജയിൽശിക്ഷയും നാടുകടത്തലും അനിവാര്യമായിരുന്നു.
Post Your Comments