KeralaLatest News

അവനെ നൂറ് കഷ്ണമാക്കാന്‍ പോലും ഞാന്‍ ഒരുക്കമാണ്: ബാബുരാജ് സൂചിപ്പിച്ച അവന്‍ ദിലീപോ?

അങ്ങനെ എങ്കില്‍ അത് ദിലീപല്ലെ എന്നാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന ചോദ്യം.

കൊച്ചി: അവനെ നൂറ് കഷ്ണമാക്കാന്‍ പോലും ഞാന്‍ ഒരുക്കമാണ്. വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായി ബാബുരാജ് പറഞ്ഞ വാക്കുകളാണിവ. ഇവിടെ അവന്‍ എന്ന് ബാബുരാജ് വിളിച്ചത് നടിയെ ആക്രമിച്ചതിന് കാരണക്കാരനായ വ്യക്തിയെ ആണെന്ന് വ്യക്തം. അങ്ങനെ എങ്കില്‍ അത് ദിലീപല്ലെ എന്നാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന ചോദ്യം. ആക്രമത്തിനിരയായ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് ബാബുരാജുമായി സിനിമയില്‍ അഭിനയിച്ചിരുന്നു.

അക്കാരണത്താല്‍ നടിയുമായി ബാബുരാജ് നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. ഇക്കാരണത്താലൊക്കെ തന്നെ ആക്രമണത്തിനിരയായ നടിയെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് ബാബുരാജ്. ഇതൊക്കെയാവാം ബാബുരാജുവിന്റെ വാക്കുകളില്‍ ദിലീപിനോടുള്ള ദേഷ്യം പുറത്തുവന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതേസമയം ആക്രമിക്കപ്പെട്ട നടി തന്റെ സുഹൃത്താണെന്നും അവര്‍ക്ക് വേണ്ടി തന്റെ ചങ്ക് നല്‍കാന്‍ പോലും തയ്യാറാണെന്നും ബാബു രാജ് പറഞ്ഞു.

നടിയെ അമ്മയില്‍ നിന്നകറ്റാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്നാണ് ബാബുരാജ് ആരോപിക്കുന്നത്. വെള്ളത്തില്‍ വീണ പൂച്ച എന്ന തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും നടി തനിക്ക് സ്വന്തം സഹോദരിയെപ്പോെയാണെന്നും ബാബുരാജ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button