KeralaLatest News

ശബരിമലയില്‍ കയറാന്‍ ആഗ്രഹമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം

മുപ്പതോളം ആളുകളാണ് വീട്ടില്‍ കയറി യുവതിയെ അക്രമിക്കാന്‍ ശ്രമിച്ചത്

കണ്ണൂര്‍: ശബരിമല കയറണമെന്ന് ആ​ഗ്രഹം ഫേസ്ബുക്കിലിട്ടു, അധ്യാപികക്ക് വധഭീഷണി .നാല്‍പത്തൊന്ന് ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം. മുപ്പതോളം ആളുകളാണ് വീട്ടില്‍ കയറി യുവതിയെ അക്രമിക്കാന്‍ ശ്രമിച്ചത്.

അയ്യപ്പഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച അവര്‍ മദ്യലഹരിയിലായിരുന്നു. തീവ്ര ഹൈന്ദവ വികാരം ഉയര്‍ത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് പറഞ്ഞു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വീട്ടിലേക്ക് കയറിവന്ന ആളുകള്‍ രേഷ്മയെ അസഭ്യം പറയുകയായിരുന്നു. എട്ട് ദിവസമായി മാലയിട്ടിരിക്കുകയാണ് രേഷ്മ. നേരത്തെ വ്രതമെടുത്ത് ശബരിമലക്ക് പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് രേഷ്മ തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.

41 ദിവസം വ്രതമെടുത്ത് തനിക്ക് അയ്യപ്പനെക്കാണണമെന്നും അതൊരു വിപ്ലവത്തിന്റെ ഭാഗമല്ലെന്നും അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയ്യാറാവുന്നതെന്നും രേഷ്മ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി താന്‍ മണ്ഡലകാലത്ത് വ്രതമനുഷ്ഠിക്കാറുണ്ട്. പലരും കരുതിയ പോലെ ആര്‍ത്തവം അശുദ്ധമാണെന്ന് ഞാനും മുന്‍പ് കരുതിയിരുന്നു. ആ സമയത്ത് ഞാന്‍ വ്രതമനുഷ്ഠിക്കാതെ അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ വ്രതം തുടരുമായിരുന്നുവെന്നുമാണ് രേഷ്മ പറഞ്ഞിരുന്നത്. യാത്രയില്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും എന്നെപ്പോലെ ആഗ്രഹമുള്ള വിശ്വാസികള്‍ കൂടി എനിക്കൊപ്പമുണ്ടാകും. ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. ഇനിയും കൂടുതല്‍ വിശ്വാസികള്‍ എനിക്കൊപ്പം മലകയറാന്‍ ഉണ്ടാകുമെന്നും രേഷ്മ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button