കൊച്ചി: ചലച്ചിത്ര സംഘടനകള്‍ അടിയന്തര യോഗം ചേരും. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ നടപടിയെടുക്കാത്ത പശ്ചാത്തലത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചലച്ചിത്രസംഘടനകള്‍ അടിയന്തര യോഗം ചേരുന്നത്. സംഘടനകളായ എഎംഎംഎ, ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചതായാണ് സൂചന.
പ്രസിഡന്റ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നാണ് വിവരം. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യും. കുറ്റാരോപിതന്‍ സംഘടനയില്‍ തുടരുന്നതിനെ വിമര്‍ശിച്ച് ഡബ്ല്യുസിസി ഇന്നലെ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് ദിലീപിന്റെ രാജി വാര്‍ത്ത പുറത്തുവരുന്നത്. അതിനിടെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോശമായി പെരുമാറിയിട്ടും നടപടി ഉണ്ടായില്ലെന്ന അര്‍ച്ചന പത്മിനിയുടെ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അര്‍ച്ചനക്കെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്തു വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments