കൊച്ചി: താരസംഘടനയായ “അമ്മ’യ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെണ്‍കുട്ടിയുടെ വിഷയം താൻ സൂചിപ്പിച്ചത്. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്‍റെ അരികിലെത്തിയതെന്ന് രേവതി പറയുകയുണ്ടായി.
26 വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് അതിനെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇത് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും രേവതി വ്യക്തമാക്കി.
Post Your Comments