![](/wp-content/uploads/2018/10/55027bb1eb25946abac37e86c2352afb.jpg)
ഡബ്ല്യുസിസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കം, ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കുകയാണ് ഡബ്ല്യുസിസി എന്നും നടന്‍ ബാബുരാജ് തുറന്നടിച്ചു.
ആക്രമിക്കപ്പെട്ട നടി തന്റെ ചങ്കാണ്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം’-ബാബു രാജ് പറഞ്ഞു.
അയാളെന്നും അദ്ദേഹമെന്നുമാണ് ലാലേട്ടനെ അവര്‍ വിശേഷിപ്പിച്ചത്. അത് തീര്‍ത്തും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു.എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരും സംഘടനയിലുള്‍പ്പെടുന്ന പലരേയും അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോഹന്‍ലാല്‍ നടിമാര്‍ എന്നു വിളിച്ചുവെന്നാരോപിച്ചായിരുന്നു സമ്മേളനത്തിലുന്നയിക്കപ്പെട്ട മറ്റൊരു വിമര്‍ശനം. തന്റെ ഭാര്യ ഒരു നടിയാണ്’. നടിയെ നടിയെന്നല്ലാതെ എന്ത് വിളിക്കും.- അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ജനറല്‍ ബോഡി വിളിക്കാനും ആലോചനയുണ്ട്. കമ്മിറ്റിക്ക് ഇപ്പോള്‍ തീരുമാനം എടുക്കാനാവില്ലെന്നും ബാബു രാജ് പ്രതികരിച്ചു.
Post Your Comments