ടെക്സസ്: വെടിവെയ്പ്പിൽ യുസിൽ നാലുപേർക്ക് ദാരുണാന്ത്യം . ജൻമദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു.മരിച്ചവരുടെ പേരുവിവരങ്ങൾ ഇതേവരെ പുറത്തുവിട്ടില്ല.
വെടിയുതിർത്തവർ രക്ഷപ്പെട്ടതായാണു റിപ്പോർട്ട്. സൗത്ത് ടെക്സസിലെ ടാഫ്റ്റിലാണ് സംഭവം. പരിക്കേറ്റയാളെ കോർപസ് ക്രിസ്റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൻമദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് ടെക്സസ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
Post Your Comments