മലപ്പുറം: ജലക്ഷാമത്തെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്‍റെ വക്കില്‍. പഞ്ചായത്ത് കുടിവെള്ള പദ്ധതിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലവിതരണം നിലച്ചതോടെയാണ് ആശുപത്രിയിലും വെള്ളം ഇല്ലാതായത്. പുതിയതായി തുടങ്ങിയ ഡെന്‍റല്‍ ക്ലനിക്ക് അടച്ചുപൂട്ടി.ലാബിന്‍റെ പ്രവര്‍ത്തനവും പരിമിതപെടുത്തി.രോഗികളെ പ്രവേശിപ്പിക്കുന്നതും അടുത്തുതന്നെ അവസാനിപ്പിക്കേണ്ടിവന്നേക്കും.
ദിവസേനെ ചുരുങ്ങിയത് അയ്യായിരം ലിറ്റര്‍ വെള്ളമെങ്കിലും ആവശ്യമുണ്ട് ആശുപത്രിയിലേക്ക്.ആശുപത്രി വികസന ഫണ്ടില്‍ നിന്ന് രണ്ടായിരം രൂപ ചെലിവഴിച്ച് ടാങ്കര്‍ ലേറിയില്‍ വെള്ളം വാങ്ങിയാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല, ശുദ്ധജല വിതരണം മുടങ്ങിയതോടെ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ താമസക്കാരും കുടിവെള്ളമില്ലാതെ വലയുകയാണ്.
Post Your Comments