അതിസമ്പന്ന കുടുംബത്തില്‍ പിറന്ന ഈ കളളന്‍ അഥവാ “ടി.വികളളൻ ” വീട്ടില്‍ സിനിമാ നടനാണ് എന്ന് പറഞ്ഞാണ് ഈ പറയാന്‍ പോകുന്ന തരികിടകളെല്ലാം നാട്ടില്‍ കാണിച്ചുകൂട്ടിയത്. വിദ്വാന്‍റെ കണ്ണില്‍ മറ്റ് വില പിടിപ്പുളള സാധനങ്ങളൊന്നും പിടിക്കത്തില്ല എടുത്താല്‍ പൊങ്ങാത്ത ടി.വിയോടാണ് ഈ കക്ഷിക്ക് പ്രിയം. എന്താണോ ഈ അതിസമ്പന്നന്‍റെ ടിവി പ്രണയത്തിന് പിന്നിലുളള മാനസിക വ്യാപരമെന്ന് പോലീസിന് ഇതുവരെ പിടി കിട്ടിയിട്ടില്ല. പാലക്കാട് ചെനക്കത്തൂര്‍ ഉള്ള ഒരു അമ്പലത്തിന് അടുത്താണ് ഈ പറഞ്ഞ അതിമോഹമില്ലാത്ത അതി സമ്പന്നനായ ടിവി കളളന്‍റെ വീടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പിന്നെ ഈ കളളന്‍റെ ആദ്യത്തെ വീരപ്രവര്‍ത്തിയല്ല കേട്ടോ ഈ ടിവി മോഷണം. പുളളി ഇതിന് മുമ്പേ ഒരു നിസാര 15 ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പും കൂടി നടത്തിയിട്ടുണ്ട്. പിന്നെ വീട്ടുകാര്‍ ആ പണം അടച്ച് വിരുതനെ അതില്‍ നിന്ന് മോചിപ്പിച്ചു അതിന് ശേഷമാണ് ടിവി പോക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്തായാലും അതില്‍ എന്തായാലും പോലീസിനെ കുറേ നാള്‍ വെളളം കൂടിപ്പിച്ചു എന്നാണ് കേല്‍വി . ചേക്കിലെ ഈ പാവം ടിവി കളളന്‍, ടിവിയും കട്ട് അങ്ങനെ കുറേ വിലസി. ഒരു അന്തര്‍ സംസ്ഥാന ടിവി മോഷണ പരമ്പര തന്നെയാണ് ഈ കളളന്‍ കാഴ്ച വെച്ചതെന്ന് നിസംശയം പറയാം. കളളന്‍റെ വര്‍ക്കിങ്ങ് ഏരിയ ഇങ്ങ് കേരളത്തില്‍ മാത്രമല്ല തമിഴ് നാട്ടില്‍ കൂടി അങ്ങ് വ്യാപിച്ചു കിടക്കുകയാണ് സാക്ഷല്‍ ടിവി കളളന്‍റെ പ്രവര്‍ത്തന മേഖല. എന്തായാലും പല നാള്‍ കളളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്ന പോലെ നമ്മുടെ ടിവി കളളന്‍ അങ്ങ് തമിഴ് നാട്ടില്‍ കോയമ്പത്തൂരില്‍ കുടുങ്ങി. കേരളത്തിലെ സകല ഹോട്ടലുകളും ലോഡ് ജുകളും കയറിയിറങ്ങി കണ്ണില്‍ കണ്ട ടിവി മൊത്തം അടിച്ച് മാറ്റി നേരത്തെ തന്നെ പ്ളാന്‍ ചെയ്ത് വെച്ച ടിവി കടയില്‍ കൊണ്ട് വിറ്റ് അടുത്ത വിഹാര കേന്ദ്രം തേടിയിറങ്ങി പുറപ്പെടുകയാണ് കൂളിങ്ങ് ഗ്ലാസിട്ട ഗെറ്റപ്പായ കളളന്‍റെ പരിപാടി.
കേരളത്തില്‍ തന്നെ മുട്ടിന് മുട്ടിന് ഹോട്ടലില്‍ നിന്നും ലോഡ് ജില്‍ നിന്നും ഇയാളെ പറ്റി പരാതി എത്താന്‍ തുടങ്ങിയതോടെ പോലീസിന് പണിയായി. വലിയ വലിയ കേസുകളില്‍ വരെ തുമ്പുണ്ടാക്കുന്ന പോലീസിന് നിസാര ടിവിക്കളളനെ പിടി കൂടുക എന്നത് ബാലി കേറാമലയായി. വലിയ വിദ്യാസമ്പന്നനാണ് ഈ വ്യത്യസ്തനായ ടിവി കളളന്‍. പല ഇടങ്ങളിലും വേഷം പോലും മാറാതെയാണ് കളളന്‍റെ സവാരി. അതും നല്ല ഗെറ്റപ്പില്‍ വസ്ത്രവും അണിഞ്ഞ് ആര്‍ക്കും താല്‍പര്യം ഉണര്‍ത്തുന്ന വിധം കൂളീങ് ഗ്ളാസൊക്കെ വെച്ചാണ് കക്ഷിയുടെ പ്രത്യക്ഷപ്പെടല്‍. ഒരേ വേഷത്തില്‍ ഒരേ ഭാവത്തില്‍ യാതൊരു വേഷപകര്‍ച്ചയും ഇല്ലാതെ. എന്നിട്ടും നാളുകള്‍ പോലീസിന്‍റെ കണ്ണും വെട്ടിച്ച് ഈ കളളന്‍ വേഷപകര്‍ച്ചയാടി. സിസി ടിവിയില്‍ വരെ രൂപം പകര്‍ന്നിട്ടും കളളനെ കണ്ടത്താന്‍ പോലീസ് കഷ്ടപ്പെടുകയായിരുന്നു. പോലീസിന് പ്രധാന തലവേദനയാകാന്‍ കാരണമായത് ഫോണ്‍ നമ്പര്‍ ഉപയോഗിക്കാതെയുളള ടിവി കളളന്‍റെ വിദഗ്ദമായ ഒാപ്പറേഷന്‍ ആയിരുന്നു. ഹോട്ടലുകളില്‍ ഫോണ്‍ നമ്പരുകള്‍ ചോദിക്കുന്ന ഭാഗങ്ങളില്‍ തെറ്റായ നമ്പറുകള്‍ നല്‍കി ടി വി പോക്കി സ്ഥലം വിടുന്ന കളളനെ പിന്നെ എങ്ങനെ പൊക്കാന്‍ . ഗൂഡല്ലൂര്‍, ഊട്ടി, തൊടുപുഴ, ഇരിട്ടി, നിലമ്ബൂര്‍, ഇങ്ങനെ നീണ്ട് പോകുന്നു ടിവികളളന്‍റെ മോഷണ കളങ്ങള്‍.രണ്ട് മാസം മുമ്ബ് നിലമ്ബൂര്‍ എടക്കര സമ്രാട്ട് ബാര്‍ ഹോട്ടല്‍ ലോഡ്ജില്‍ നിന്ന് എല്‍.ഇ.ഡി ടി.വി മോഷണം പോയതായിരുന്നു കേരളത്തിലെ ഒടുവിലെ സംഭവം. മൂന്ന് മാസം മുമ്ബ് മലപ്പുറം തിരൂരിലെ ഹോട്ടല്‍ മുറിയില്‍ വ്യാജപേരില്‍ താമസിച്ച ശേഷം ടി.വി മോഷ്ടിച്ചു കടന്നു കളഞ്ഞിരുന്നു ഇതേ മോഷ്ടാവ്. ദൃശ്യം സി സി ടി വി യില്‍ പതിഞ്ഞെങ്കിലും ഇയാള്‍ ടി.വി മോഷണം തുടരുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ തുടരെ തുടരെ നടത്തിയ മോഷണത്തിന് ശേഷമാണ് എടക്കരയില്‍ രണ്ട് മാസം മുമ്ബ് ഇയാള്‍ പൊങ്ങിയത്. ഇവിടെ അമര്‍ജിത് എന്ന വ്യാജപേരിലാണ് മുറിയെടുത്തത്. മുമ്ബും അമര്‍ജിത് എന്ന പേരില്‍ ഇയാള്‍ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിവകുമാര്‍ എന്നാണ് ഇയാളുടെ യാഥാര്‍ത്ഥ പേരെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്തായാലും പ്രമാദമായ ടിവി മോഷണം നടത്തി പോലീസിന് വന്‍ തലവേദന സൃഷ്ടിടിച്ച അതിമോഹമില്ലാത്ത ഈ കളളന്‍ കോയമ്പത്തൂരില്‍ പിടിയിലായിട്ടുണ്ട്. കോയമ്ബത്തൂരിലെ ആഡംബര ഹോട്ടലില്‍ സമാന രീതിയില്‍ മുറിയെടുത്ത് ടി.വിയുമായി കടന്നു കളയുന്നതിനിടെ പിടിയിലാവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ടിവി മോഷണത്തിന് കേസുള്ള ആള്‍ തന്നെയാണ് കോയമ്ബത്തൂരില്‍ പിടിയിലായതെന്ന് സ്ഥിരീകരിച്ചതായി പൊലീസും അറിയിച്ചിട്ടുണ്ട്. കോയമ്ബത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ടിവിയോടുളള മോഷ്ടാവിന്‍റെ അടങ്ങാത്ത അടുപ്പത്തിന് പിന്നിലുളള ഫ്ലാഷ് ബാക്ക് തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ പുറത്തെത്തുമെന്നാണ് നിഗമനം
Post Your Comments