KeralaLatest News

പ്രാവിനെ മുറിവേല്‍പ്പിച്ച് ചിറകടി ശബ്ദമുണ്ടാക്കി ജനലിനരികില്‍ വരുത്തി മാല പൊട്ടിക്കുന്ന സംഘം വിലസുന്നു

ചേര്‍പ്പ് പ്രദേശത്ത് ആരും ആദ്യമൊന്ന് അന്ധാളിച്ച് നിന്ന് പോകുന്ന പുതിയ ഒരു തന്ത്രമാണ് കളളന്‍മാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്

ചേര്‍പ്പ്:  പല തരത്തിലുളള മോഷണ പരമ്പരകളുടെ ഒരു നീണ്ട നിരയാണ് കേരളത്തില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. കറുത്ത റിബണ്‍ ഒട്ടിച്ച് സ്കെച്ച് ചെയ്ത് രാത്രിയില്‍ എത്തി മോഷണം നടത്തുക തുടങ്ങി വ്യത്യസ്തമായ വിചിത്രമാര്‍ന്ന മോഷണ പരമ്പരയാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചേര്‍പ്പ് പ്രദേശത്ത് ആരും ആദ്യമൊന്ന് അന്ധാളിച്ച് നിന്ന് പോകുന്ന പുതിയ ഒരു തന്ത്രമാണ് കളളന്‍മാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത് . ഈ പ്രദേശത്ത് ഗീതാ ഗോപീനാഥന്‍ എന്ന സ്തീയുടെ വീട്ടിലാണ് തന്ത്രപരമായ മോഷണ പരമ്പര അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണ്, രാത്രി കിടന്ന് ഉറങ്ങുമ്പോളാണ് പുറത്ത് നിന്ന് ഒരു ചിറകടി ശബ്ദം കേല്‍ക്കുന്നത് എന്താണെന്ന് അറിയുന്നതിനായി ജനാലയുടെ അരികില്‍ എത്തി

പുറത്തേക്ക് നോക്കിയപ്പോഴേക്കും ഒരാള്‍ അകത്തേക്ക് കെെ നീട്ടി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഷീബയുടെ അമ്മയായ തങ്ക പറയുന്നു. ആകസ്മികമായി കെെ ഉളളിലേക്ക് കടന്ന് വന്നതോടെ പേടിച്ച് തങ്ക നിലവിളിച്ചു. ഇതോടെ കുടുംബാംഗങ്ങള്‍ എല്ലാം ഒാടിയെത്തി. ആ സമയത്തേക്കും അജ്ജാതനായ കളളന്‍ ഒാടി രക്ഷപ്പെട്ടു. അസാധാരണമായ ശബ്ദം എന്താണെന്ന് അറിയാനുളള ആകാംക്ഷയോടെ ജനലിന് പുറത്തേക്ക് നോക്കുമ്പോള്‍ പ്രാവ് മുറിവേറ്റ് ചിറകിട്ടടിച്ച് ചത്ത് കിടക്കുന്നതായാണ് കാണപ്പെട്ടത്. സ്ത്രീകളെ ഇപ്രകാരം ശബ്ദം കേല്‍പ്പിച്ച് ജനാലക്ക് അരികില്‍ വരുത്തി മാല പൊട്ടിക്കുന്നത് മോഷ്ടാക്കളുടെ പുതിയ സൂത്രമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത് . ഇത് മാത്രമല്ല പ്രദേശത്ത് സമാനമായ മോഷണവും നടന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. കോടന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തെക്കൂട്ട് കുട്ടന്റെ വീട്ടില്‍ നിന്ന് മോഷ്ടാക്കാള്‍ വടി ഉപയോഗിച്ച് ജനാല വഴി ഫ്രിഡ്ജിന് മുകളില്‍ ഇരുന്ന 16000 രൂപ കവര്‍ന്ന് എടുത്തതായി ആ സമയം അദ്ദേഹത്തിന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന രണ്ട് പെണ്‍ മക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. പുലര്‍ച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് പെണ്‍കുട്ടികള്‍ ഒാടിവന്നപ്പോള്‍ മോഷ്ടാക്കള്‍ പണവുമായി ഒാടി രക്ഷപ്പെട്ടു. കുട്ടന്‍റെ ചികില്‍സ ആവശ്യത്തിനായി വെച്ചിരുന്ന പണമായിരുന്നു കളളന്‍മാര്‍ എടുത്തുകൊണ്ട് കടന്നുകളഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഈ പറഞ്ഞ മോഷണം നടത്തിയ കളളന്‍മാര്‍ പിടിയിലായിട്ടില്ല . അവര്‍ ഇപ്പോഴും നാട്ടില്‍ അജ്ജാതരായി വിലസുകയാണ്.

shortlink

Post Your Comments


Back to top button