അദ്ധ്യാപക ഗുരുശിക്ഷ്യ ബന്ധത്തിന് തന്നെ ചീത്തപ്പേര് ചാര്‍ത്തി നല്‍കുന്ന വാര്‍ത്തയാണ് ബ്രിട്ടനിലെ ഒരു സ്കൂളില്‍ നിന്ന് പുറത്ത് വന്നത്. ഹെെസ്കൂള്‍ തലത്തില്‍ പഠിക്കുന്ന തന്‍റെ ക്ലാസിലെ പെണ്‍കുട്ടിക്ക് നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും സമ്മാനങ്ങള്‍ വാങ്ങി നല്‍കി മനസില്‍ കയറി പറ്റിയ ശേഷം 9 മാസത്തോളം ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലെെംഗീക അടിമയാക്കി. ബ്രിട്ടനിലെ മാര്‍ക്കറ്റ് ഡ്രേറ്റോണിലുളള ഗ്രൂവ് ഹെെസ് സ് കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന ,ആരും പ്രതീക്ഷിക്കാത്ത സംഭവം നടന്നത്. ഈ സ്കൂളിലെ ഗണിത വിഭാഗം അദ്ധ്യാപകനായ വില്യം ടര്‍ബുള്‍ എന്ന 41 കാരനാണ് കേവലം ഹെെസ്കൂള്‍ തലത്തില്‍ പഠിക്കുന്ന സ്വന്തം ക്ലാസിലെ ശിഷ്യയെ ലെെംഗിക അടിമയാക്കിയത്. വില്യത്തിന്‍റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് 100 കൂടുതല്‍ അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ചിരുന്നതായി കണ്ടെത്തി.
ഇയാള്‍ ലെെംഗീകമായി പെണ്‍കുട്ടിയെ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും അന്വേഷണ ഉദ്ദ്യേഗസ്ഥരോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥിയോട് പുലര്‍ത്തേണ്ട ബന്ധമായിരുന്നില്ല വില്യത്തിന് പെണ്‍കുട്ടിയോട് ഉണ്ടായിരുന്നതെന്ന് അവിടുത്തെ ടീച്ചര്‍ റെഗുലേഷന്‍ ഏജന്‍സി പറയുന്നു. പല ദിവസങ്ങളിലും പെണ്‍കുട്ടിയെ വാഹനത്തില്‍ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതായും പ്രദേശത്തെ പബ്ബില്‍ ഒരുമിച്ച് പോയിരുന്നതായും കാറില്‍ ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നതായും ഈ ഏജന്‍സി കണ്ടെത്തി.
പെണ്‍കുട്ടി നല്‍കിയ പ്രത്യേക പെയിന്‍റിം ഗ് സ് വീട്ടില്‍ നിന്ന് കണ്ടെടുത്തതായി വില്യത്തിന്‍റെ ഭാര്യയും മൊഴി നല്‍കി. അദ്ധ്യാപകനായ ഇയാള്‍ പെണ്‍കുട്ടിയെ ആദ്യം സന്ദേശങ്ങളയച്ച് പരിചയം ദൃഢപ്പെടുത്തുകയായിരുന്നു. പിന്നീട് വിലയേറിയ നെക്ലയ് സ് മുതലായവ നല്‍കി പെണ്‍കുട്ടിയുടെ മനസില്‍ ഇടം നേടി. പിന്നെ സന്ദേശങ്ങളുടെ രീതി അശ്ലീലത്തിലേക്ക് വഴിമാറി. പെണ്‍കുട്ടി വഴങ്ങുമെന്നായപ്പോള്‍ പിന്നീട് അത് ലെെംഗീക ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. 9 മാസത്തോളമാണ് പെണ്‍കുട്ടിയെ ലെെംഗീകമായി അടിമയാക്കിയത്. കളളി വെളിച്ചത്തായതോടെ ഗണിതാധ്യാപകനായ ഇയാളെ ആജീവനാന്തം അദ്ധ്യാപക വൃത്തി ചെയ്യുന്നതില്‍ നിന്ന് ടീച്ചര്‍ റെഗുലേഷന്‍ ഏജന്‍സി വിലക്കിയിരിക്കുകയാണ്. കൂടാതെ പഠിപ്പിച്ചിരുന്ന സ്കൂളില്‍ നിന്നും ഇയാളെ പറഞ്ഞുവിട്ടു.
Post Your Comments