മുംബൈ: മീ ടു കാമ്പയിനില്‍ അഭിനയ പ്രതിഭ അമിതാഭ് ബച്ചനും കടപുഴകി വീഴുമോ? സ്ത്രീകളുടെ തുറന്നുപറച്ചിലില്‍ വന്മരങ്ങള് കടപുഴകിയതിനു പിന്നാലെയാണ് ബിഗ് ബിക്കെതിരെയും ചൂണ്ടുവിരല്‍ ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി ഹെയല്‍ സ്റ്റൈലിസ്റ്റ് സപന ഭവനാനിയാണ് അമിതാഭ് ബച്ചനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.
മീ ടു കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ബച്ചന് സപന ഭവനാനിയുടെ മറുപടി. സ്ത്രീകള്‍ ഒരു വിധത്തിലും മോശമായ സമീപനങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥയുണ്ടാകരുതെന്നായിരുന്നു മീ ടുവിനെ പിന്തുണച്ചുള്ള ബച്ചന്റെ പ്രതികരണം. തൊഴിലിടങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.
എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്കാരിക മൂല്യങ്ങളും പ്രാരംഭ വിദ്യാഭ്യാസഘട്ടം മുതല്‍ രൂപപ്പെടേണ്ടതാണ്. എപ്പോഴും സ്ത്രീകളുടെ പ്രശ്നം മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ബിഗ് ബി ട്വിറ്ററില്‍ പറഞ്ഞു. ബച്ചന്റെ ട്വിറ്റര്‍ കുറിപ്പിനുള്ള മറുപടിയായാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
എക്കാലത്തേയും വലിയ കള്ളമാണ് ബച്ചന് പറഞ്ഞിരിക്കുന്നത്. സര്, നിങ്ങളുടെ സത്യം വൈകാതെ പുറം ലോകം അറിയുമെന്നായിരുന്നു ബച്ചനുള്ള സപന ഭവനാനിയുടെ മുന്നറിയിപ്പ്. താങ്കളുടെ ചിത്രമായ പിങ്ക് തീയേറ്ററില്‍ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപന ട്വിറ്ററില്‍ പരിഹസിച്ചു.
ബച്ചന്റെ ലൈംഗീകമായുള്ള മോശംപെരുമാറ്റം സംബന്ധിച്ച് നിവധി കഥകള്‍ കേട്ടിട്ടുണ്ട്. ഈ സ്ത്രീകള്‍ പുറത്തുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ കാപട്യം ദുര്ബലമായിരിക്കുന്നെന്നും മറ്റൊരു ട്വീറ്റില്‍ ഭവനാനി പറഞ്ഞു.
Post Your Comments