ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ തന്ത്രി കുടുംബം പുനപരിശോധനാ ഹര്‍ജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് സുപ്രിംകോടതിയില്‍ പ്രത്യേകം, പ്രത്യേകമായി പുനപരിശോധനാ ഹര്‍ജി നല്‍കിയത്. വിധിക്കെതിരെ നേരത്തെ എന്‍എസ്‌എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ജി നല്‍കിയിരുന്നു
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നും, ഇക്കാര്യം കേരള ഹൈക്കോടതി 1991 ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതായും തന്ത്രി കുടുംബം പറയുന്നു. പുനപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം എന്നതാണ് തന്ത്രി കുടുംബത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.
Post Your Comments