നിലയ്ക്കല്‍ സമര നായകനെ, ഇരുട്ടത്തു നില്‍ക്കാതെ വെളിച്ചത്തു വാ; ശബരിമല വിഷയത്തിൽ കുമ്മനത്തോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ ഇവിടെയാണു വേണ്ടത്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോട് കേരളത്തിലേക്ക് തിരികെ വരാൻ അഭ്യർത്ഥിച്ചുകൊണ്ട് പ്രവര്‍ത്തകരും ആരാധകരും രംഗത്ത്. കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പേജിലാണ് അഭ്യര്‍ത്ഥനയുമായി ആരാധകർ എത്തിയിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ ഇവിടെയാണു വേണ്ടത്. കുമ്മനം ചേട്ടാ മടങ്ങി വരൂ. പദവി വലിച്ചെറിഞ്ഞു തിരിച്ചുവരൂ..’ സ്വാമി അയ്യപ്പന്‍ വിളിക്കുന്നു. നിലയ്ക്കല്‍ സമര നായകനെ, ഇരുട്ടത്തു നില്‍ക്കാതെ വെളിച്ചത്തു വാ എന്നിങ്ങനെയുള്ള അഭ്യർത്ഥനകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുള്ളത്.

Share
Leave a Comment