പാലക്കാട്: പി.കെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി പോലീസിന് കൈമാറിയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിച്ചെങ്കിലും വിഷയം ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തിലാണ് പരാതി പോലീസിനും മാധ്യമങ്ങള്‍ക്കും കൈമാറുന്നത്.
പാര്‍ട്ടി പരാതി അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ യുവതി കടുത്ത നിരാശയിലാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന ഉറപ്പ് പെണ്‍കുട്ടിക്ക് കിട്ടിയിരുന്നെങ്കിലും ഇന്നു കൂടി ചര്‍ച്ച ചെയ്യപ്പെടാതെ പോയാല്‍ വിഷയം അപ്രസക്തമാകുമെന്ന ഭീതിയും യുവതിക്കുണ്ട്.
ഈ സാഹചര്യത്തിലാണ് യുവതി പരാതി പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കാന്‍ ഒരുങ്ങുന്നത്. അതേസമയം ഇര പുറത്തുവന്നാല്‍ അത് പാര്‍ട്ടിയുടെ ഇമേജിനെ തന്നെ ബാധിക്കുമെന്ന ആശങ്ക സിപിഎമ്മിനെ അലട്ടുന്നുണ്ട്. ഇക്കാരണത്താല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇന്നു തന്നെ റിപ്പോര്‍ട്ട് ചര്‍ച്ചക്കു വരുമെന്ന വിവരങ്ങളാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് എംഎല്‍എ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Post Your Comments