Latest NewsKeralaIndia

തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം

പന്തളം: ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന സര്‍ക്കാരിന് ദോഷകരമാകുമെന്ന് ശശികുമാര വര്‍മ പറഞ്ഞു. വേണ്ടിവന്നാല്‍ ഡല്‍ഹിയിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്നും ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി തുടക്കം മുതല്‍ വാദിക്കുന്നയാളാണ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗ, ശനിഷിഗ്‌നാപൂര്‍ എന്നിവിടങ്ങളില്‍ തൃപ്തി ദേശായി പ്രവേശിച്ചിരുന്നു.

ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നും ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button