KeralaLatest News

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളും മറ്റ് കുട്ടികളെ പോലെ സ്‌നേഹത്തിനും കരുതലിനും അര്‍ഹരാണ്; വീഡിയോ വൈറലാകുന്നു

കൊച്ചി: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്ദേശം നല്‍കുന്ന വിക്‌സിന്റെ ഒണ്‍ ഇന്‍ എ മില്യണ്‍ – ടച്ച്‌ ഓഫ് കെയര്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജന്മനാ ഇച്തിയോസിസ് എന്ന ചര്‍മരോഗമുള്ള നിഷാ ലോബോ എന്ന കുട്ടിയുടെ യഥാര്‍ഥ ജീവിതകഥ അവളുടെ തന്നെ വാക്കുകളില്‍ പറയുന്നതാണ് വിക്‌സ് വണ്‍ ഇന്‍ എ മില്യണ്‍ വീഡിയോ. ഒരു അനാഥാലയത്തില്‍ നിന്നും നിഷയെ അലോമ, ഡേവിഡ് ലോബോ ദമ്പതികൾ ദത്തെടുക്കുന്നതും തുടർന്നുള്ള ജീവിതവും വീഡിയോയിൽ കാണാൻ സാധിക്കും. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ രണ്ട് ദിവസത്തിനകം 92 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button