തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ച ഇടതു മുന്നണിയില്‍ കൊഴുക്കുന്നു. പല അഭിപ്രായങ്ങളാണ് പ്രാരംഭ ഘട്ട ചര്‍ച്ചയില്‍ ഉയര്‍ന്നത്. വിജയ സാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ചിലര്‍ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് നമ്പി നാരായണന്റെ പേര്് നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള അനൗദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നെങ്കിലും അദ്ദേഹം പച്ചക്കൊടി കാണിച്ചില്ലെന്നാണ് അറിയുന്നത്.
അതേസമയം, തരൂരിനെതിരെ ശക്്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കാനുള്ള നീക്കങ്ങള്‍ ഇടതു മുന്നണിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോകസഭാ സീറ്റില്‍ ബെന്നറ്റ് എബ്രഹാമിനെ നിര്‍ത്തി പേയ്മെന്റ് സീറ്റ് പേരു ദോഷം ഏറ്റുവാങ്ങേണ്ടി വന്ന സിപിഐ ഇത്തവണ പേരുദോഷം മാറ്റാനുള്ള കടുത്ത പരിശ്രമത്തിലാണ്. ശശി തരൂരിനെ നേരിടാന്‍ പോന്ന സ്ഥാനാര്‍ഥി എന്ന നിലയിലാണ് നമ്പി നാരായണന്റെ പേര് പലരും നിര്‍ദ്ദേശിക്കുന്നത്. ‘ പലരും പല കഥകളും പറയുന്നുണ്ട് . ആരും എന്നെ സമീപിച്ചിട്ടില്ല. അപ്പോള്‍ ആലോചിച്ചാല്‍ മതിയല്ലോ’ – നമ്പി നാരായണന് പറയുന്നു.
Post Your Comments