Latest NewsKeralaIndia

ദുരിതാശ്വാസ സമാഹരണ യാത്ര : മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശത്ത് ദുരിതാശ്വാസ സമാഹരണ യാത്ര പോകുന്നതിന് മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ് നവകേരള നിര്‍മ്മാണത്തിനായി വിദേശയാത്രയ്‌ക്ക് അനുമതി തേടിയത്.

ഈ മാസം 18മുതലായിരുന്നു യാത്ര നിശ്‌ചയിച്ചിരുന്നത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, യാത്രയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം ഉടന്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സുനില്‍ കുമാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button